ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി
ബെയ്ലി പാലത്തിന് സമീപം ആദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു

വയനാട്: ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു.
ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാഹസികമായാണ് അഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.
Next Story
Adjust Story Font
16