Quantcast

പെരുമഴ; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു

കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-16 04:50:15.0

Published:

16 July 2024 3:33 AM GMT

Heavy rain in Kannur; Woman dies after falling into water log
X

കണ്ണൂർ: കണ്ണൂരിൽ മഴ ശക്തം. ഇന്നലെ തുടങ്ങിയ മഴ പലയിടത്തും അതിശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു.

കക്കാട് അടക്കം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായിട്ടുണ്ട്. മിക്കയിടത്തും മുട്ടറ്റമാണ് വെള്ളം. ആഴിക്കര അടക്കമുള്ള സ്ഥലങ്ങളിൽ കടൽക്ഷോഭവും രൂക്ഷമാണ്. ഇരിട്ടി, തളിപ്പറമ്പിൽ ഏത് നിമിഷവും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നേക്കാമെന്നാണ് വിവരം. പ്രധാനപ്പെട്ട നദികളൊക്കെ തന്നെ കരകവിഞ്ഞു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story