സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ സ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലൊഴികെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കും. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ സ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.ഇന്ന് മുതൽ 17 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 3.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രത്തിനന്റെ മുന്നറിയിപ്പുമുണ്ട്.
Adjust Story Font
16