Quantcast

സംസ്ഥാനത്ത് കനത്തമഴ; വയനാട്ടിൽ മണ്ണിടിച്ചിൽ, മൂന്ന് സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Updated:

    2024-07-29 05:37:59.0

Published:

29 July 2024 5:36 AM GMT

സംസ്ഥാനത്ത് കനത്തമഴ; വയനാട്ടിൽ മണ്ണിടിച്ചിൽ, മൂന്ന് സ്കൂളുകൾക്ക് അവധി
X

വയനാട്: കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യു.പി സ്കൂൾ, മുണ്ടക്കൈ യു.പി സ്കൂളുകൾ എന്നിവയ്ക്കാണ് അവധി.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി. സംസ്ഥാനത്ത് നിലവിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story