Quantcast

അതിതീവ്രമഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്; അ‍ഞ്ചിടത്ത് ഓറഞ്ച് അലർട്ട് തുടരും

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

MediaOne Logo

Web Desk

  • Published:

    31 July 2024 2:17 PM GMT

Widespread rain is likely in the state today, as orange alert declared in Pathanamthitta and Idukki districts
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താമകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും.

അതിതീവ്ര മഴയെ തുടർന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ (01-08-2024) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

TAGS :

Next Story