Quantcast

പത്തനംതിട്ടയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, സംസ്ഥാനത്ത് മഴകൂടുതൽ ശക്തമാകും

പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

MediaOne Logo

Web Desk

  • Published:

    30 Aug 2022 12:56 AM GMT

പത്തനംതിട്ടയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, സംസ്ഥാനത്ത് മഴകൂടുതൽ ശക്തമാകും
X

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ മഴക്കെടുത്തിയിൽ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട എസ്.പി ഓഫീസിനു സമീപത്തെ വെള്ളകെട്ടിൽ വീണാണ് ബൈക്ക് യാത്രക്കാരനായ പീരുമേട് സ്വദേശി സജീവ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി സതീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മലയോര മേഖലകളിലും മഴയുടെ ശക്തി കൂടിയിട്ടുണ്ട്. ഇന്നലെ ശബരിമലയിൽ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം കയറി. കക്കാട്ടാറിലും മണിമലയാറിലും ജലനിരപ്പ് നിരപ്പ് ഉയർന്നു.

ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയിൽ വെള്ളം കയറിയ ഇടങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. മുൻ കരുതലിന്റെ ഭാഗമായി ആരക്കോണത്ത് നിന്നുള്ള എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് ജില്ലയിൽ എത്തും. അതേസമയം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിചക്രവാത ചുഴികളുടെ സാന്നിധ്യം മൂലം കാലവർഷ കാറ്റിന്റെ ഗതി തടസ്സപ്പെടുന്നതിനാൽ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story