Quantcast

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

പത്തനംതിട്ട കെ.പി റോഡിൽ ചാങ്കൂർ ഭാഗത്ത് വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എം.സി റോഡിലും കെ.പി റോഡിലും വാഹനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി തുടങ്ങി. മണ്ണടി കാമ്പിത്താൻ നടയോടു ചേർന്ന ആറ്റുതീരം ഇടിഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Nov 2021 4:23 AM GMT

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത
X

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും. തെക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നദീ തീരങ്ങളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്ക മേഖലകളിൽ ജനങ്ങൾ ആവശ്യം വന്നാൽ മാറിത്താമസിക്കാൻ സജ്ജരാവണമെന്നും നിർദേശമുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട കെ.പി റോഡിൽ ചാങ്കൂർ ഭാഗത്ത് വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എം.സി റോഡിലും കെ.പി റോഡിലും വാഹനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി തുടങ്ങി. മണ്ണടി കാമ്പിത്താൻ നടയോടു ചേർന്ന ആറ്റുതീരം ഇടിഞ്ഞു.

കൊല്ലം കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തി. കല്ലടയാറിന്റെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story