Quantcast

കേരളത്തിൽ ശക്തമായ മഴ ഇന്നും തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്ന് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-06-13 02:41:57.0

Published:

13 Jun 2023 12:46 AM GMT

heavy rainfall
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ ഇന്നും തുടരും. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നാണ് നിർദേശം. 16-ാം തിയതി വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം തിരുവനന്തപുരം പൊഴിയൂരിലുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. കൊല്ലംകോട് ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂർണമായും കടലെടുത്തു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പൊഴിയൂരിൽ ശക്തമായ കടലാക്രമണം ഉണ്ടായത്. എഴുപതിലധികം വീടുകളിൽ വെള്ളം കയറി. ആറ് വീടുകൾ പൂർണമായും പത്തിലേറെ വീടുകൾ ഭാഗികമായും തകർന്നതായി നാട്ടുകാർ പറഞ്ഞു.

കടലാക്രമണത്തെ തുടർന്ന് ആളുകളെ പൊഴിയൂർ ഗവൺമെന്റ് യു.പി സ്‌കൂളിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വൈദ്യുതി ഇല്ലാതിരുന്നത് തിരിച്ചടിയായി. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറി. ശക്തമായ മഴയും ഉയർന്ന തിരമാലയും കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഉണ്ടായിരുന്നു. കൊല്ലംകോട് നിന്ന് തമിഴ്‌നാട് അതിർത്തിയായ നീരോടിയിലേക്കുള്ള റോഡ് പൂർണമായും കടലെടുത്തു. കൊല്ലംകോട്, പരുത്തിയൂർ വരെയുള്ള തീരങ്ങളിലെ വീടുകളിലാണ് കടല് കയറിയത്. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് പ്രദേശത്തെ തീരം പകുതിയിലധികവും നേരത്തെ കടലെടുത്തിരുന്നു.

TAGS :

Next Story