Quantcast

വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച് കനത്ത മഴ; ഹിമാചലിലും ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷം

ഹിമാചലിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾ പൊട്ടലിലും 19 പേർ മരിച്ചു

MediaOne Logo

Web Desk

  • Updated:

    21 Aug 2022 1:27 AM

Published:

21 Aug 2022 1:12 AM

വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച് കനത്ത മഴ; ഹിമാചലിലും ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷം
X

ന്യൂഡൽഹി: വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് സ്ഥിതി രൂക്ഷം. ഹിമാചലിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾ പൊട്ടലിലും 19 പേർ മരിച്ചു . 9 പേർക്ക് പരിക്കേറ്റു. കാണാതായ ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. മണ്ഡി ജില്ലയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. കാൻകര ജില്ലയിൽ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയിൽ പാലം പൂർണമായും തകർന്നു.ജില്ലയിലെ ഒട്ടേറെ റോഡുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ സർ ഖേതിൽ ഗ്രാമം വെള്ളത്തിനടിയിലായി. ഗ്രാമത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തമസാ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

അതേസമയം, ജമ്മു കശ്മീരിലെ ഉധം പൂരിൽ വീടിന് മുകളിേലക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. ദുരന്ത നിവാരണ സേന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇതിനിടെ ഗംഗ, യമുന നദികളിൽ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നുണ്ട്.

TAGS :

Next Story