Quantcast

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    22 Sep 2023 1:14 AM GMT

rainy day
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിലെ ന്യൂനമർദത്തിന്‍റെയും കോമോറിൻ മേഖലയിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി വരെ രാത്രി 1.7 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴയ്ക്ക് ശമനമുണ്ട് . ഇന്നലെയുണ്ടായ ശക്തമായ മഴയിൽ തീക്കോയി, തലനാട് പഞ്ചായത്തുകളിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. വെള്ളാനി, ഇഞ്ചിപ്പാറ, ആനിപ്ലാവ് പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടൽ ഉണ്ടായത്. എന്നാൽ പലയിടത്തും മണ്ണിടിഞ്ഞും തോട് കരകവിഞ്ഞും നാശനഷ്ടങ്ങളുണ്ടായി. ഗതാഗതം നിരോധിച്ച ഈരാറ്റുപേട്ട - വാഗമൺ പാതയിൽ ഇന്നു രാവിലെ മുതൽ ഭാഗികമായി തുറന്നുകൊടുക്കും.



TAGS :

Next Story