പത്തനംതിട്ടയില്‍ കനത്ത മഴ; വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
ജില്ലയിലെ ഉരുൾപൊട്ടല്‍, മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് സുരക്ഷ നടപടികൾക്ക് വേണ്ടി വിവിധയിടങ്ങളിൽ യോഗം ചേരും
പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങി. അപ്പർ കുട്ടനാട്, പന്തളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെയും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളിൽ നിന്നും പുറംതള്ളുന്ന ജലത്തിന്‍റെ അളവ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ ഉരുൾപൊട്ടല്‍, മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് സുരക്ഷ നടപടികൾക്ക് വേണ്ടി വിവിധയിടങ്ങളിൽ യോഗം ചേരും.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, ഇടുക്കി, തൃശൂർ , മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഉരുള്‍ പൊട്ടല്‍ സാധ്യത മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ മഴ കുറഞ്ഞു. അപകട ഭീഷണി നില നില്‍ക്കുന്ന ജില്ലയിലെ 28 പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റി ത്താമസിപ്പിക്കണമെന്നായിരുന്നു കലക്റുടെ നിര്‍ദേശം. കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി പലയിടങ്ങളിലും മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ചിറ്റാർ പുഴയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നു. തീക്കായി മംഗലഗിരിയിൽ ഇന്നലെ മണ്ണിടിച്ചിലും ഉണ്ടായി. ആളപായം ഉണ്ടായിട്ടില്ല.
Adjust Story Font
16