സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
മെയ് 4ാം തിയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി ( Cyclonic Circulation) രൂപപ്പെടാൻ സാധ്യത
തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമർദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും നാളെയും (ഏപ്രിൽ 30, മെയ് 1) കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത
മെയ് 4ാം തിയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി ( Cyclonic Circulation) രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. താമരശ്ശേരി ഭാഗങ്ങളിൽ റോഡുകളിൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീണു. മരം കടപുഴകി പ്രദേശത്ത് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കട്ടിപ്പാറയില്‍ ഇടിമിന്നലില്‍ വീടിന്‍റെ സ്ലാബ് തകര്‍ന്നു.
Adjust Story Font
16