Quantcast

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടുക്കി,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്

എറണാകുളത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജുകളൊഴികെയുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി.

MediaOne Logo

Web Desk

  • Updated:

    2023-07-04 03:25:04.0

Published:

4 July 2023 12:56 AM GMT

Kerala Rain Update
X

വെള്ളിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കി,കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജുകളൊഴികെയുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി.

വെള്ളിയാഴ്ച വരെ സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാറും നിർദേശം നൽകി. അതേസമയം ഇന്നലെ പെയ്ത മഴയിൽ മരക്കൊമ്പുകൾ ഒടിഞ്ഞ് വീണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

എറണാകുളം പുത്തൻ കുരിശ് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകളുടെ മുകളിലേക്കാണ് മരക്കൊമ്പുകൾ ഒടിഞ്ഞുവീണത്. ശക്തമായ കാറ്റിൽ പരിയാരത്ത് വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. നായരമ്പലം മേത്താംപറമ്പിൽ കടലാക്രമണത്തിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി.

കൊച്ചിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് വിദ്യാർഥിക്കും ഗുരുതര പരിക്കേറ്റു. സെന്റ് ആൽബേർട്ട് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അലൻ സിജുവിനാണ് പരിക്കേറ്റത്. വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ അലന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

TAGS :

Next Story