സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്നും വ്യാപക മഴക്ക് സാധ്യത
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ജൂലൈ ഒന്ന് വരെ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ഒന്നാം തിയതി വരെ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും മഴക്കെടുതിയും തുടരുകയാണ്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പല പ്രദേശങ്ങളും ഒറ്റപെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷമെത്തിയ ഡൽഹിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസം ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കൊങ്കൺ, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Adjust Story Font
16