മലയോര മേഖലയിൽ മഴ ശക്തം: തിരുവനന്തപുരത്തെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു
കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകർന്നു.
മലയോര മേഖലയില്‍ മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകർന്നു.
കുറ്റിച്ചല്‍ പഞ്ചായത്തിനു കീഴിലെ 27 ആദിവാസി സെറ്റില്‍മെന്‍റ് ഏര്യകളാണ് മഴയത്ത് ഒറ്റപ്പെട്ടത്. വനത്തില്‍ നിന്ന് കോട്ടൂരിലേക്ക് വന്നാല്‍ മാത്രമേ ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ പോലും വാങ്ങാനാകൂ. ചോനംപാറ റോഡിൽ മരം വീണത് മുറിച്ചുമാറ്റാത്തതിനാല്‍ അത്യാവശ്യത്തിനു ജീപ്പുകള്‍ക്ക് പോലും വരാന്‍ കഴിയുന്നില്ല.
നെയ്യാര്‍ വന മേഖയിൽ ശക്തമായ മഴ പെയ്തതോടെ നെയ്യാർ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അതിനിടെ തമിഴ്നാട് വനപ്രദേശമായ കതിരുമുട്ടിയിലും നെല്ലിമുട്ടിപ്പാറയിലും ഉരുള്‍പൊട്ടിയെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.
Next Story
Adjust Story Font
16