Quantcast

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; കൊടിയത്തൂരിൽ ഇടിമിന്നലേറ്റ് തെങ്ങുകള്‍ കത്തി

വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-20 15:44:14.0

Published:

20 Oct 2021 11:30 AM GMT

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; കൊടിയത്തൂരിൽ ഇടിമിന്നലേറ്റ് തെങ്ങുകള്‍ കത്തി
X

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴയും ഇടിയും മിന്നലും തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ ഇടിമിന്നലില്‍ തെങ്ങുകള്‍ കത്തി. കൊടിയത്തൂരില്‍ ടൗണിലുള്ള കെഎസ്ഇബി സബ് എഞ്ചിനീയർ പാലത്തിങ്ങൽ ഷാനവാസിന്റെയും അയൽവാസിയായ സുരേഷിന്റെയും വീട്ടിലെ തെങ്ങുകളാണ് ഇടിമിന്നലേറ്റ് കത്തിയത്.

കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയിലാണ് മഴ കനക്കുന്നത്. ശക്തമായ കാറ്റും ഇടിയും മിന്നലുമുണ്ട്. കക്കാടംപോയില്‍, ആനക്കാംപോയില്‍, കൂടരഞ്ഞിയിലും ശക്തമായ മഴയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാര്യമായ മഴ ഉണ്ടായിരുന്നില്ല. നിലവില്‍ തിരുവമ്പാടി ടൗണില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ റോഡില്‍ നിന്ന് കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. നഗരപരിധിയില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും മഴയില്ല.

താമരശേരി ഭാഗങ്ങളിലും മഴ ശക്തമാണ്. ഈങ്ങാപ്പുഴ പോലുള്ള താഴ്ന്ന പ്രദേശങ്ങഴില്‍ മഴ തുടര്‍ന്നാല്‍ ചെറുപുഴകളില്‍ വെള്ളം ഉയരും. വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS :

Next Story