Quantcast

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-29 10:59:08.0

Published:

29 Sep 2023 7:56 AM GMT

Heavy rains
X

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് . അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍- ഗോവ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യയാണ് രണ്ടാമത്തെ ന്യൂന മര്‍ദമുള്ളത്. രണ്ട് ന്യൂനമര്‍ദങ്ങളും 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും. അതിനാല്‍ കേരളത്തില്‍ അഞ്ച് ദിവസം മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും നാളെ എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത . തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇന്നലെ രാത്രി മുതൽ മഴ തകർത്തു പെയ്യുകയാണ്.

ആലപ്പുഴ കുട്ടനാട്ടിലും ഇടവിട്ട ശക്തമായ മഴയും തുടരുന്നുണ്ട്. രണ്ടാം കൃഷിയുടെ കൊയ്ത്ത് തുടങ്ങാൻ ഇരിക്കെ കുട്ടനാട്ടിൽ മഴ ശക്തമായത് വിളവെടുപ്പിന് ഭീഷണിയായേക്കും. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


TAGS :

Next Story