Quantcast

കാസർകോട്- കർണാടക അതിർത്തിയിൽ മഴ ശക്തം; പുഴകൾ കരകവിഞ്ഞു

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

MediaOne Logo

Web Desk

  • Published:

    30 Aug 2022 9:24 AM GMT

കാസർകോട്- കർണാടക അതിർത്തിയിൽ മഴ ശക്തം; പുഴകൾ കരകവിഞ്ഞു
X

കാസർകോട്- കർണാടക അതിര്‍ത്തിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പയസ്വിനി, മധുവാഹിനി പുഴകൾ കരകവിഞ്ഞു. മധൂര്‍ ക്ഷേത്രത്തിലും മുളിയാർ, ബോവിക്കാനം മേഖലകളിലെ വീടുകളിലും വെള്ളം കയറി. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്ത് ആറുജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മാസം മൂന്ന് വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് തീവ്രമഴക്കുള്ള മുന്നറിയിപ്പ്.

TAGS :

Next Story