Quantcast

അതിശക്തമായ മഴ: മുണ്ടക്കൈ ഭാ​ഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തി

കാന്തൻപാറ പുഴയ്ക്ക് സമീപം കണ്ടെത്തിയ ശരീരഭാഗങ്ങൾ മുകളിലേക്കെത്തിച്ചത് തോളിൽ ചുമന്ന്

MediaOne Logo

Web Desk

  • Published:

    11 Aug 2024 11:40 AM GMT

Heavy rains: Public search in Mundakai section suspended, latest news malayalam അതിശക്തമായ മഴ: മുണ്ടക്കൈ ഭാ​ഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തി
X

മേപ്പാടി: കനത്ത മഴയെ തുടർന്ന് മുണ്ടക്കൈ ഭാ​ഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ദുരന്തമുഖത്ത് മഴ ശക്തമാകുകയും രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ ദുഷ്കരമാകുകയും ചെയ്തതോടെയാണ് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചത്. മഴ മാറിയാലുടൻ തിരച്ചിൽ പുനരാരംഭിക്കും.

അതിനിടെ കാന്തൻപാറ പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ 3 ശരീരഭാഗങ്ങൾ പുഴയുടെ മുകൾ ഭാ​ഗത്തെത്തിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരന്നുതിനിടെ എയർ ലിഫ്റ്റിങ് സാധ്യ‌മാകാത്തതിനാൽ ചുമന്നാണ് ശരീരഭാഗങ്ങൾ മുകളിലേക്കെത്തിച്ചത്.

ഇരുട്ട് വീണാൽ ലഭിച്ച മൃതദേഹങ്ങൾ പുഴയുടെ മുകളിലേക്കെത്തിക്കുന്നത് പ്രയാസമായതിനാൽ ഏറെ ബുന്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ മൃത​ദേഹങ്ങൾ മുകളിലേക്കെത്തിച്ചത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് കാന്തൻപാറയിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

TAGS :

Next Story