കനത്ത മഴ തുടരും: ഏഴ് ജില്ലകളിൽ റെഡ് അലർട്ട് ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പലയിടത്തും ഉരുൾപൊട്ടൽ.താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലായി
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.നാളെ 11 ജില്ലകളിലാണ് അതി തീവ്രമഴ പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയായതിനാൽ എട്ട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണകുളം,തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലേക്കും ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.പലയിടത്തും ഉരുൾപൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ വിന്യസിച്ചു. എൻഡിആർഎഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും.
Adjust Story Font
16