ഹേമാ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസർ
ജി. പൂങ്കുഴലി ഐപിഎസ് ആണ് നോഡൽ ഓഫീസർ
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസറെ ഏർപ്പെടുത്തി ഡിജിപി. ജി. പൂങ്കുഴലി ഐപിഎസ് ആണ് നോഡൽ ഓഫീസർ.
അതിജീവിതകൾക്ക് ഏത് അടിയന്തര സാഹചര്യത്തിലും ഉദ്യോഗസ്ഥയെ ബന്ധപ്പെടാനും ഭീഷണി അടക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷണം തേടാനും സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പൂങ്കുഴലിക്ക് ഡിജിപി നിർദേശം നൽകി. സ്വീകരിച്ച നടപടികൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിക്കണമെന്നും നിർദേശമുണ്ട്.
Next Story
Adjust Story Font
16