ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ ഒളിച്ചുവെച്ചത് പുറത്തുവിടുമോ? നിർണായക തീരുമാനം നാളെ
സർക്കാർ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ തടഞ്ഞുവെച്ചിരുന്നു. ഇത് ചോദ്യംചെയ്താണ് അപേക്ഷകർ വിവരാവകാശ കമ്മീഷനെ സമീപിച്ചത്
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുവെച്ച വിവരങ്ങൾ പുറത്തു വിടണമോ എന്നതിൽ തീരുമാനം നാളെ. വിവരാവകാശ കമ്മീഷനാണ് തീരുമാനം പറയുക. സർക്കാർ ആദ്യം നൽകാമെന്ന് പറഞ്ഞതിൽ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ തടഞ്ഞുവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അപേക്ഷകർ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതിന് പുറമേ പുറത്ത് വിടാത്ത 101 ഖണ്ഡികളും കമ്മീഷൻ പരിശോധിച്ചിരുന്നു.
പുറത്തുവിടാത്ത മറ്റ് പേജുകളിലും ചില വിവരങ്ങൾ നൽകാവുന്നതാണെന്ന വാദവും അപേക്ഷകർ ഉന്നയിച്ചിരുന്നു. ഇതിലും നാളെ കമ്മീഷൻ തീരുമാനം പറയും.
Next Story
Adjust Story Font
16