Quantcast

'ഹേമാ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യൂ.സി.സിക്ക് നൽകണം'; മുന്നറിയിപ്പുമായി ദേശീയ വനിതാ കമ്മീഷൻ

15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത്

MediaOne Logo

Web Desk

  • Updated:

    2022-05-02 09:56:27.0

Published:

2 May 2022 9:50 AM GMT

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യൂ.സി.സിക്ക് നൽകണം; മുന്നറിയിപ്പുമായി ദേശീയ വനിതാ കമ്മീഷൻ
X

ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിതാ കമ്മീഷൻ ഇടപെടും. അധ്യക്ഷ തന്നെ നേരിട്ട് കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. വനിതാ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടുണ്ടെന്ന മന്ത്രി പി രാജീവിന്‍റെ വാദം തള്ളുന്ന കത്ത് പുറത്തുവന്നു. കേസ് സ്റ്റഡിയും അതിജീവിതകളുടെ പേരും സൂചനകളും ഒഴിവാക്കിക്കൊണ്ടുള്ള കണ്ടെത്തലുകൾ അറിയണമെന്നും സർക്കാർ പുറത്തു വിടുന്ന റിപ്പോർട്ടിന്റെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്. ജനുവരി 21 നാണ് ഡബ്ല്യൂ.സി.സി കത്ത് നല്‍കിയത്.

ദ ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

TAGS :

Next Story