Quantcast

ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നത് രാജീവ് കാത്തിരിക്കേണ്ട, എന്റെ അച്ഛന്റെ പേര് ജോർജ് ഈഡൻ എന്നാണ്: ഹൈബി ഈഡൻ

ലാവ്‌ലിൻ കേസിലടക്കം സി.പി.എം-ബി.ജെ.പി ഒത്തുകളിയുണ്ടെന്നും ഹൈബി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    17 March 2024 8:49 AM GMT

Hibi Eaden reply to P Rajeev
X

കൊച്ചി: മന്ത്രി പി. രാജീവിന് മറുപടിയുമായി എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. ആർ.എസ്.എസ്-ബി.ജെ.പി വർഗീയ ശക്തികൾക്കെതിരെ 4000 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമാണ് രാജ്യത്ത് വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ എന്നാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് രാജീവ് കാത്തിരിക്കേണ്ട. കാരണം എന്റെ അച്ഛന്റെ പേർ ജോർജ് ഈഡൻ എന്നാണെന്നും ഹൈബി പറഞ്ഞു. ലാവ്‌ലിൻ കേസ് 38 തവണയാണ് സുപ്രിംകോടതി മാറ്റിവെച്ചത്. മാസപ്പടിക്കേസിലടക്കം മുഖ്യമന്ത്രി ആരോപണവിധേയനായി. മുൻ മന്ത്രിമാർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടന്നു. പക്ഷേ അതിലൊന്നും തുടർനടപടികൾ ഉണ്ടാവാത്തതിൽ സി.പി.എം-ബി.ജെപി അന്തർധാരയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ടെന്നും ഹൈബി വ്യക്തമാക്കി.


TAGS :

Next Story