കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
പാര്‍ട്ടി പ്രവർത്തകയുടെ കുളിമുറിയിലാണ് കൊടുമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാന്‍ ഒളി ക്യാമറ വച്ചത്
പാലക്കാട്: പാര്‍ട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് ഷാജഹാനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്..
കഴിഞ്ഞ ദിവസമാണ് ഷാജഹാൻ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറക്ക് പുറത്ത് ശബ്ദം കേട്ടതോടെ സ്ത്രീ ബഹളമുണ്ടാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്‍റെ കയ്യിൽ നിന്ന് മൊബൈൽ നിലത്ത് വീണു. മൊബൈലിനകത്ത് ഷാജഹാൻ പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്.
Adjust Story Font
16