Quantcast

സ്ഥാനാർഥിയാകുന്നതിൽ ഡിസിസി അധ്യക്ഷന്മാരെ വിലക്കിയേക്കും; നിർണായക തീരുമാനവുമായി ഹൈക്കമാൻഡ്‌

അന്തിമതീരുമാനം അഹമ്മദാബാദ് എഐസിസി യോഗത്തിൽ

MediaOne Logo

Web Desk

  • Updated:

    26 March 2025 7:38 AM

Published:

26 March 2025 4:28 AM

സ്ഥാനാർഥിയാകുന്നതിൽ ഡിസിസി അധ്യക്ഷന്മാരെ വിലക്കിയേക്കും; നിർണായക തീരുമാനവുമായി ഹൈക്കമാൻഡ്‌
X

തിരുവനന്തപുരം: ജില്ലാകോൺഗ്രസ് അധ്യക്ഷന്മാരെ സ്ഥാനാർഥി ആകുന്നതിൽ വിലക്കാൻ ഹൈക്കമാൻഡ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളാക്കുന്നതിൽ നിന്നും വിലക്കാനാണ് ഹൈക്കമാൻഡ് ആലോചന.

സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകൾ ചുക്കാൻ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാർക്കാകും. ഇതുസംബന്ധിച്ച അന്തിമതീരുമാനം അഹമ്മദാബാദ് എഐസിസി യോഗത്തിൽ ഉണ്ടാകും.

താഴെ തട്ടിൽ സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവർത്തക സമിതി അംഗം മുകൾ വാസ്നിക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഡിസിസി അധ്യക്ഷന്മാരുടെ ചുമതല വിശദമാകുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് ഡിസിസി അധ്യക്ഷന്മാരെ നിയോഗിക്കുന്നത്. ആദ്യ മൂന്ന് വര്‍ഷം, ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ അനുവദിക്കില്ല .എന്നാൽ നിയമസഭാ കൗൺസിൽ,ബോർഡുകൾ,കോർപ്പറേഷനുകൾ എന്നിവയിൽ അംഗങ്ങളാകുന്നതിൽ തടസമില്ല.

രാജ്യസഭയിലേക്ക് ഡിസിസി അധ്യക്ഷന്മാർക്ക് മുൻഗണന നൽകും. നിലവിൽ ഹൈക്കമാൻഡാണ് ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നത് . ഈ രീതിയിൽ മാറ്റം വരുത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജില്ലയിലെ സമിതി, അധ്യക്ഷനെ കണ്ടെത്തണം . പിസിസി പ്രതിനിധിയും തെരെഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ജില്ലാ അധ്യക്ഷന് വിപുലമായായ അധികാരം നല്കാൻ ഉദേശിക്കുന്നത് .

പിസിസി അധ്യക്ഷനും പാർലമെന്ററി നേതാവുമടക്കം സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന മുൻനിര നേതാക്കൾ മാത്രം സ്ഥാനാർഥികളെ തീരുമാനിക്കുന്ന രീതിയിൽ മാറ്റം വരുത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി, ഡിസിസി അധ്യക്ഷന്മാരെ ഡൽഹിയിലേക് വിളിപ്പിച്ച ശേഷം ഇവരുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

നാളെ മുതൽ ഡൽഹിയിൽ ചേരുന്ന ഡിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ വിപുലമായ അധികാരത്തെകുറിച്ച് നേതൃത്വം സംസാരിക്കും. കോൺഗ്രസ് ഭരണഘടനയിൽ മാറ്റം വരുത്തേണ്ട നിർദേശമാണ് മുകുൾ വാസ്നിക് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. അടുത്ത മാസം 8 ,9 തീയതികളിൽ അഹമ്മദാബാദിൽ നടത്തുന്ന യോഗത്തിലാണ് ഇക്കാര്യം പാസാക്കുന്നത് . പാർട്ടിയെ കൂടുതൽ ശക്തമാകുന്ന ഈ പരിഷകരങ്ങൾക്ക് ദേശീയ തലത്തിൽ പ്രിയങ്ക ഗാന്ധിക്കു ചുക്കാൻ പിടിക്കും.


TAGS :

Next Story