Quantcast

ലക്ഷദ്വീപിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേഷന് അധികാരമില്ല; ഹൈക്കോടതി

2022ല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിലാണ് ഉത്തരവ്.

MediaOne Logo

Web Desk

  • Updated:

    2023-06-21 16:34:08.0

Published:

21 Jun 2023 4:31 PM GMT

LAKSHADWEEP
X

ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേഷന് അധികാരമില്ലെന്ന് ഹൈക്കോടതി. ഭരണഘടന അനുച്ഛേദം 235 പ്രകാരം കേരള ഹൈക്കോടതിക്ക് മാത്രമാണ് ഇതിനധികാരം. 2022ല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിലാണ് ഉത്തരവ്.

കോടതിയില്‍ നടന്ന ക്രമക്കേടില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മതിയായ തെളിവുകളില്ലാതെയാണ് ഈ ഉത്തരവെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ജഡ്ജി ചെറിയ കോയയാണ് പുനപ്പരിശോധനാ ഹരജി നല്‍കിയത്.

TAGS :

Next Story