മസാല ബോണ്ട് കേസ്: കിഫ്ബിയ്‌ക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി
തോമസ് ഐസക് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഇ.ഡിയോട് കോടതി നിർദേശിച്ചു
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിയ്‌ക്കെതിരായ അന്വേഷണവുമായി ഇ.ഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തോമസ് ഐസക് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഇ.ഡിയോട് കോടതി നിർദേശിച്ചു. അതുവരെ ഇ.ഡി സമൻസിനുള്ള സ്റ്റേ തുടരും
തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജിയിൽ നവംബർ 24ന് വീണ്ടും വാദം കേൾക്കും. മസാലബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നും റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നുമാണ് തോമസ് ഐസക്കിന്റെ വാദം.
കിഫ്ബിക്ക് അനുകൂലമായി ആർബിഐ സത്യവാങ്മൂലം നൽകിയിരുന്നു. മസാലബോണ്ടിന് അനുമതി ഉണ്ടെന്നും തുകയുടെ കണക്ക് ലഭ്യമാക്കിയിരുന്നെന്നുമാണ് ആർബിഐയുടെ സത്യവാങ്മൂലം.
Next Story
Adjust Story Font
16