Quantcast

'എന്തിനാണ് എൻജിനിയർമാർ? നമ്മളിപ്പോഴും 18ാം നൂറ്റാണ്ടിലാണ്'; പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതി

റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ; മരിച്ചയാളെ അപമാനിക്കരുതെന്ന് കോടതി

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-16 09:46:08.0

Published:

16 Sep 2022 9:43 AM GMT

എന്തിനാണ് എൻജിനിയർമാർ?  നമ്മളിപ്പോഴും 18ാം നൂറ്റാണ്ടിലാണ്; പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതി
X

ആലുവ -പെരുമ്പാവൂർ റോഡിലെ കുഴി സംബന്ധിച്ച ഹരജി പരിഗണിക്കവേ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡിലെ കുഴി അടയ്ക്കാനാകാത്ത എൻജിനീയർമാർ എന്തിനാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഈ മാസം 19 ന് എൻജിനീയർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. റോഡിന്റെ അവസ്ഥയിൽ എൻജിനിയർമാരും ജില്ലാ കലക്ടർമാരും ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ജില്ലാ കലക്ടറെയും വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നൽകി.

ആലുവ -പെരുമ്പാവൂർ റോഡിലെ അപകടത്തിൽ മരണം സംഭവിച്ചതിനെ തുടർന്നാണ് ഹരജി അടിയന്തിരമായി പരിഗണിച്ചത്. റോഡിന്റെ പൊതുമരാമത്ത് എൻജിനീയർ ആരാണെന്നും അവർ എന്താണ് ചെയ്തതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. നെടുമ്പാശ്ശേരി അത്താണിയിൽ സ്‌കൂട്ടറിൽ നിന്ന് ഒരാൾ മരിച്ചത് ദാരുണമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടന്നും കോടതി പറഞ്ഞു. മൂന്നാറിലേക്കുള്ള ഈ പ്രധാന റോഡിൽ കുഴി കണ്ടാൽ എന്താണ് അടക്കാത്തതെന്തന്നും എന്തിനാണ് എൻജിനിയർമാരെന്നും നമ്മളിപ്പോഴും 18 നൂറ്റാണ്ടിലാണെന്നും കോടതി വിമർശിച്ചു. എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്നും കോടതിയും പറഞ്ഞു മടുത്ത് നിർത്തണോയെന്നും ചോദിച്ചു.

അതേസമയം, റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായും റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായും സർക്കാർ അറിയിച്ചു. എന്നാൽ മരിച്ചയാളെ അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി.


High Court criticized the Public Works Department while considering the petition regarding the pothole on the Aluva-Perumbavoor road.

TAGS :

Next Story