കരുവന്നൂര്‍ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം
കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു
എറണാകുളം: കരുവന്നൂര്‍ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.
ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളില്‍ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂര്‍ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. തട്ടിയെടുത്ത തുക റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചു എന്നും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.
Next Story
Adjust Story Font
16