Quantcast

താനൂർ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി; പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി

''ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടും എന്തുകൊണ്ട് കൃത്യമായ നടപടി സ്വീകരിക്കുന്നില്ല?''

MediaOne Logo

Web Desk

  • Updated:

    2023-05-09 05:51:48.0

Published:

9 May 2023 5:48 AM GMT

highcourt, sslc, high court
X

കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി. പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ദുരന്തം വളരെയധികം വേദനയുണ്ടാക്കുന്നു എന്ന് പറഞ്ഞ കോടതി ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടും എന്തുകൊണ്ട് കൃത്യമായ നടപടി സ്വീകരിക്കുന്നില്ല എന്ന അതൃപ്തിയും പ്രകടിപ്പിച്ചു.

അതേസമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിലെ പരിശോധന ഇന്നും തുടരും. ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാ ബോട്ടുകളിലും പരിശോധന നടത്താനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാല് ജീവനക്കാരാണ് അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് താനൂർ തൂവൽ തീരത്ത് ഈ ബോട്ട് വിനോദസഞ്ചാരികളുമായി സവാരി നടത്തിയിരുന്നത്. അപകടസമയത്തും ബോട്ടിൽ ഉൾകൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നുമാണ് ആരോപണം.

സൂര്യാസ്തമയത്തിനു ശേഷം സർവീസ് പാടില്ലെന്ന നിബന്ധനയും ഇവർ ലംഘിച്ചു.ഇതോടെയാണ് അപകടത്തിന് പിന്നാലെ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ പോയത്.കഴിഞ്ഞ ദിവസം നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ നീക്കം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്ന് നാസറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് നിന്നാണ് നാസറിനെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു.

താനൂർ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി; പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി

താനൂർ ബോട്ട് അപകടത്തിൽഇടപെട്ട് ഹൈക്കോടതി. പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫീസറോട് കോടതിറിപ്പോർട്ട് തേടി. ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ദുരന്തം വളരെയധികം വേദനയുണ്ടാക്കുന്നു എന്ന് പറഞ്ഞ കോടതി ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടും എന്തുകൊണ്ട് കൃത്യമായ നടപടി സ്വീകരിക്കുന്നില്ല എന്ന അതൃപ്തിയും പ്രകടിപ്പിച്ചു.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിലെ പരിശോധന ഇന്നും തുടരും. ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാ ബോട്ടുകളിലും പരിശോധന നടത്താനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാല് ജീവനക്കാരാണ് അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് താനൂർ തൂവൽ തീരത്ത് ഈ ബോട്ട് വിനോദസഞ്ചാരികളുമായി സവാരി നടത്തിയിരുന്നത്. അപകടസമയത്തും ബോട്ടിൽ ഉൾകൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നുമാണ് ആരോപണം.

സൂര്യാസ്തമയത്തിനു ശേഷം സർവീസ് പാടില്ലെന്ന നിബന്ധനയും ഇവർ ലംഘിച്ചു.ഇതോടെയാണ് അപകടത്തിന് പിന്നാലെ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ പോയത്.കഴിഞ്ഞ ദിവസം നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ നീക്കം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്ന് നാസറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് നിന്നാണ് നാസറിനെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story