'ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്'; തെരുവ് നായ്ക്കളെ അടിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍
കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട് നായയെ അടിച്ചുകൊന്നു പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോകുന്നതായി പരാതി ഉയര്‍ന്നത്
തൃക്കാക്കരയില്‍ തെരുവ് നായ്ക്കളെ അടിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നില്‍ മറ്റ് ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തെരുവുനായ്ക്കളെ കൊന്നാല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്താനാകുമോയെന്ന് പരിശോധിക്കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
അതെ സമയം തെരുവു നായ്ക്കളെ കൊന്നതില്‍ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട് നായയെ അടിച്ചുകൊന്നു പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോകുന്നതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളിൽ ഇറച്ചിക്കുവേണ്ടിയാണെന്ന് മൃഗസ്നേഹികള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. മൂന്ന് തമിഴ്നാട് സ്വദേശികള്‍ നായയെ പിടിക്കാന്‍ പോകുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16