'ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഹാരം കാണണം'; കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ഹൈക്കോടതി
ഹൈക്കോടതി ഇടപെടലിന് പിന്നാലെ കാനയിൽ മലിനജലം ഒഴുക്കിയ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കൊച്ചി കോർപറേഷൻ നിർദേശം നൽകി
എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം. ഓടകളും കനാലും ശുചീകരിക്കണമെന്നും കൊച്ചി കോർപ്പറേഷന് കോടതി നിർദേശം നൽകി . ഹൈക്കോടതി ഇടപെടലിന് പിന്നാലെ കാനയിൽ മലിനജലം ഒഴുക്കിയ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കൊച്ചി കോർപറേഷൻ നിർദേശം നൽകി.
രാത്രിയിൽ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയും പെയ്ത മഴദീർഘനേരം ഗതാഗത തടസം സൃഷ്ടിച്ചു. കലൂർ, എം ജി റോഡ്, ബാനർജി റോഡ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടുകളായി. എം ജി റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തെ കടകളിലും വെള്ളം കയറി.
Next Story
Adjust Story Font
16