Quantcast

സർക്കാരിന് തിരിച്ചടി; കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു

15 ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ ക്ലാസ് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും ബാധ്യത നിശ്ചയിച്ചതടക്കമുള്ള ചട്ട ഭേദഗതിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-06 11:53:08.0

Published:

6 Jun 2022 10:45 AM GMT

സർക്കാരിന് തിരിച്ചടി; കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി ഹൈക്കോടതി സ്റ്റേ ചെയ്തു
X

കൊച്ചി: കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഹൈക്കോടതി സ്‌റ്റേ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള, വിദ്യാർത്ഥികൾക്ക് നിർബന്ധമായും ലഭ്യമാക്കേണ്ട അധ്യയനദിനങ്ങൾ വെട്ടിക്കുറച്ചതടക്കമുള്ള നിയമഭേദഗതിക്കാണ് ഹൈക്കോടതിയിൽ തിരിച്ചടിയേറ്റത്.

ജസ്റ്റിസ് രാജവിജയരാഘവനാണ് ഭേദഗതി സ്‌റ്റേ ചെയ്തത്. പ്രൈവറ്റ് സ്‌കൂൾ(എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് മാനേജറുമായ കെ. മണി ഉൾപ്പെടെയുള്ള മാനേജർമാർ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്. കുട്ടികളെ പ്രവേശിപ്പിക്കുന്നതും അവരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളും ലോക്കൽ അതോറിറ്റിയുടെ ചുമതലകളും പരിഗണിക്കാതെ, 15 ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ ക്ലാസ് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും ബാധ്യത നിശ്ചയിച്ചുകൊണ്ടാണ് സർക്കാരിന്റെ ഭേദഗതി. ഇത് വിദ്യാഭ്യാസ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 അധ്യയന ദിവസങ്ങളും 1,000 അധ്യയന മണിക്കൂറും നിർബന്ധമാണ്. എന്നാൽ, ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ജൂൺ മുതൽ സെപ്റ്റംബർ 30 വരെ നാലു മാസത്തെ അധ്യയന ദിവസങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഒക്ടോബർ ഒന്നുമുതൽ മാത്രമേ അധ്യയനം ലഭ്യമാക്കാൻ പാടുള്ളൂവെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ സ്‌കൂളിൽനിന്ന് നീക്കം ചെയ്യാൻ അധ്യാപകർക്കോ പ്രധാന അധ്യാപകർക്കോ അധികാരമില്ല. എന്നിരിക്കെ അപ്രകാരം ചെയ്യാതിരുന്നാലുള്ള സാമ്പത്തിക ബാധ്യത അധ്യാപകർ വഹിക്കണമെന്നാണ് ഭേദഗതി. കുട്ടികളുടെ പ്രവേശനവും നിർണയവുമൊക്കെ ലോക്കൽ അതോറിറ്റി വഴി പ്രധാന അധ്യാപകരുടെ ചുമതലയാണെന്നിരിക്കെ കുട്ടികൾ ഹാജരാകാതിരുന്നാലുള്ള സാമ്പത്തിക ബാധ്യത മാനേജരുടെ തലയിൽ കെട്ടിവയ്ക്കുന്ന രീതിയിലുള്ള ചട്ടഭേദഗതി നിയമവിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

നിയമം ലഭിച്ച അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുന്ന തസ്തിക നിർണയ ഉത്തരവ് ജനുവരി 31 വരെ ഏതു സമയവും പുനഃപരിശോധിക്കുന്ന ചട്ടവും നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. അഡ്വ. വി.എ മുഹമ്മദാണ് ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായത്.

Summary: High Court stays amendment to Kerala Education Rule made by state government

TAGS :

Next Story