Quantcast

കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരായ ഹരജിയിൽ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവ് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    27 April 2021 9:54 AM GMT

കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരായ ഹരജിയിൽ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടീസ്
X

കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരായ ഹരജിയിൽ ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂ ട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവ് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വാക്സിന്‍ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഹൈക്കോടതിക്ക് മുന്നിൽ ഹർജി വന്നത്. എം.കെ. മുനീർ എംഎൽഎ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ് തുടങ്ങിയവരാണ് പൊതുതാത്പര്യ ഹർജി നൽകിയത്.

ഓരോ വാക്‌സിനും വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്നും 45 വയസിന് താഴെയുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കോവിഡ് വാക്‌സിൻ വിതരണത്തിൽ നിലവിൽ അപാകതകൾ ഉണ്ടെന്ന് ഹർജിക്കാൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇതുസംബന്ധിച്ച് വിശദീകരണം കോടതി ആവശ്യപ്പെട്ടിടുണ്ട്. അതോടൊപ്പമാണ് വാക്‌സിൻ നിർമാണ കമ്പനികൾക്കും നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചത്.

TAGS :

Next Story