Quantcast

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് ഹൈക്കോടതി

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍

MediaOne Logo

Web Desk

  • Updated:

    2021-11-19 11:36:25.0

Published:

19 Nov 2021 11:02 AM GMT

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് ഹൈക്കോടതി
X

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നും ഇഡി പറഞ്ഞു.മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് കോടതി അറിയിച്ചു. ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണിവ എന്നും എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധമില്ലാത്ത മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തു. മോന്‍സന്‍ കേസ് നടന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി മോൻസൺ കേസിൽ അനിത പുല്ലയിലിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിച്ചു.

summary: The court ruled that the incident involving Monson could not be viewed as a joke. The court added that these were matters to be taken seriously and that the ADGP and the DGP were concerned about the allegations.

TAGS :

Next Story