മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുത്: ഹൈക്കോടതി
തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
ഹൈക്കോടതി
കൊച്ചി: മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശപ്രകാരം അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ മൂന്നാറിൽ തുടരുകയാണ്. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പ്രധാനപ്പെട്ട ഉത്തരവ്. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വാണിജ്യമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം.
ഇത്തരം ഭൂമികൾ കുടുംബശ്രീയെ വേണമെങ്കിൽ ഏൽപ്പിക്കാം. ഇതിന് സാധിക്കില്ലെങ്കിൽ ഭൂമി ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. കയ്യേറ്റഭൂമിയിൽ താമസമുള്ള കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്ന വിഷയത്തിൽ ഇതുവരെയും തീരുമാനമാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും സംവിധാനം രൂപീകരിക്കുന്നതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. ഹരജി നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.
Adjust Story Font
16