അനധികൃത ഫ്ലെക്സുകൾക്ക് പിഴ ചുമത്തണമെന്ന് ഹൈക്കോടതി
പിഴ ചുമത്തിയില്ലെങ്കിൽ തദ്ദേശസ്ഥാപനസെക്രട്ടറിമാരിൽ നിന്ന് തുക ഈടാക്കും
എറണാകുളം: അനധികൃത ഫ്ലെക്സുകൾക്കെതിരെ കൃത്യമായി പിഴ ചുമത്തണമെന്ന് ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കിൽ തദ്ദേശസ്ഥാപനസെക്രട്ടറിമാരിൽ നിന്ന് ഈടാക്കുമെന്ന് കോടതി പറഞ്ഞു.
അനധികൃത ഫ്ലെക്സുകൾക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സർക്കാർ പണമില്ലെന്ന് പറയും. പിഴ ചുമത്തിയാൽ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16