കുന്ദമംഗലം ഗവൺമെന്റ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്
എംഎസ്എഫ് - കെഎസ്‌യു പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
കൊച്ചി: കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയൽ എസ്എഫ്‌ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് നമ്പർ രണ്ടിൽ റീപോളിംഗ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. എംഎസ്എഫ് - കെഎസ്‌യു പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടാബുലേഷൻ രേഖകൾ ഹൈക്കോടതി പരിശോധിച്ചിരുന്നു.
കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് എണ്ണുന്നതിനിടെയാണ് എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ച കോളജ് അധികൃതർ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. മാറ്റിവെച്ച തെരഞ്ഞെടുപ്പ് അടുത്ത മാസം ആദ്യം നടത്താനാണ് കോളജ് അധികൃതരുടെ തീരുമാനം. കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16