കെ.എം.ഷാജിക്കെതിരായ പി.ജയരാജന്‍റെ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി
2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്
കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.
2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്.
നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങള്‍ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നുമായിരുന്നു ഷാജി പറഞ്ഞത്. ഈ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു ജയരാജന്‍റെ പരാതി.
എന്നാൽ എം.എൽ.എ എന്ന നിലയിൽ നിയമവാഴ്ച ഉറപ്പാക്കുന്ന പരാമർശങ്ങള്‍ തെറ്റല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.
Adjust Story Font
16