'ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരാ'; കേഹാർ സിങ് കേസ് ഉദ്ധരിച്ച് ഹൈക്കോടതി
പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും ഒരുമിച്ച് ചുമത്താനാവുമോ എന്നും കോടതി ചോദിച്ചു. കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് പ്രോസിക്യൂഷനോട് ആരായുകയാണ് കോടതി ചെയ്തത്.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ അത് ക്രിമിനൽ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ എന്ന് കോടതി ചോദിച്ചു. കേഹാർ സിങ് കേസിൽ സുപ്രീം കോടതി ഇത്തരം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും ഒരുമിച്ച് ചുമത്താനാവുമോ എന്നും കോടതി ചോദിച്ചു. കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് പ്രോസിക്യൂഷനോട് ആരായുകയാണ് കോടതി ചെയ്തത്. മറ്റു ഹരജികൾ പരിഗണിച്ചതിന് ശേഷമാണ് ഇനി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുക.
ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ളവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും എല്ലാ തെളിവുകളും തുറന്നകോടതിയിൽ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Adjust Story Font
16