Quantcast

എംപിമാർക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരായ ഹരജി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട്‌ തേടി ഹൈക്കോടതി

നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് സാഹചര്യത്തിൽ യാത്ര നീട്ടിവെക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-06-17 07:53:43.0

Published:

17 Jun 2021 7:52 AM GMT

എംപിമാർക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരായ ഹരജി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട്‌ തേടി ഹൈക്കോടതി
X

ലക്ഷദ്വീപിലേക്ക് യാത്രാ അനുമതി നിഷേധിച്ചതിനെതിരെ കേരളാ എം.പിമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോവിഡ് സാഹചര്യത്തിൽ യാത്ര നീട്ടിവെക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. എം.പിമാരായ ടി.എൻ പ്രതാപനും ഹൈബി ഈഡനുമാണ് ഹരജി നൽകിയത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

TAGS :

Next Story