Quantcast

'പൊലീസ് എന്തെടുക്കുകയായിരുന്നു': സിപിഎം സമ്മേളനത്തിന് റോഡിൽ സ്റ്റേജ് കെട്ടിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സ്റ്റേജ് പൊളിക്കാൻ കൺവീനർ ടി ബാബുവിനോട് പറഞ്ഞിരുന്നുവെങ്കിലും, ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം

MediaOne Logo

Web Desk

  • Published:

    12 Dec 2024 11:02 AM GMT

High Court, CPM , Police, സിപിഎം,  ഹൈക്കോടതി
X

തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിനായി നടുറോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസപ്പെടുത്തിയതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് സ്റ്റേഷൻ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും അവർ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് കോടതി വിശദമായി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമർശനം. "സർക്കാരും പൊലീസും നടപടി എടുക്കേണ്ടതായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനും നോക്കി നിൽക്കുകയായിരുന്നു," കോടതി പറഞ്ഞു.

ആർക്കൊക്കെ എതിരെ നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. പ്രായമായവരും കുട്ടികളും കൈകുഞ്ഞുങ്ങളുമടക്കം റോഡിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടായി. സമ്മേളനത്തിന് എത്തിയ ആളുകൾക്കതിരെ നടപടി എടുത്തോ? ആരൊക്കെ സമ്മേളനത്തിൽ പങ്കെടുത്തു ? ആരൊക്കെ സ്റ്റേജിൽ ഇരുന്നു ? ആരൊക്കെ പ്രസംഗിച്ചു ? പൊലീസ് ഇതിൽ കേസ് എടുത്തിട്ടുണ്ടോ ? എഫ്‌ഐആർ ഇട്ടിട്ടുണ്ടോ? ഏതൊക്കെ വകുപ്പുകളാണ് ഇട്ടത് ? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. സർക്കാരും പൊലീസും വലിയ കൃത്യവിലോപമാണ് നടത്തിയത്. ഇത് വലിയ ഗൗരവമുള്ള വിഷയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്റ്റേജ് പൊളിക്കാൻ കൺവീനർ ടി. ബാബുവിനോട് പറഞ്ഞിരുന്നുവെങ്കിലും, ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

TAGS :

Next Story