താമസത്തിനും കാർഷികാവശ്യങ്ങള്‍ക്കുമായുള്ള പട്ടയ ഭൂമിയിലെ നിർമാണങ്ങൾ തടഞ്ഞ് ഹൈക്കോടതി
ക്വാറികളും റിസോർട്ടുകളും പെട്രോൾ ബങ്കുകളും അടക്കമുളള നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു
കൊച്ചി: താമസത്തിനും കാർഷികാവശ്യങ്ങള്‍ക്കുമായി നൽകിയ പട്ടയ ഭൂമിയിലെ നിർമാണങ്ങൾ തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ക്വാറികളും റിസോർട്ടുകളും പെട്രോൾ ബങ്കുകളും അടക്കമുളള നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കൃഷി ആവശ്യത്തിനും താമസത്തിനുമായി നല്‍കുന്ന പട്ടയ ഭൂമിയില്‍ മറ്റ് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ റവന്യൂ വകുപ്പ് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശങ്ങൾ. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ഭൂമി പതിവ് ചട്ടത്തിന്‍റെ ലംഘനമാണെന്ന് വിലയിരുത്തിയ കോടതി ഭൂമി തരം മാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും നിർദേശിച്ചു. 1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമികളിൽ മറ്റു ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികള്‍ നിറുത്തി വയ്ക്കാൻ റവന്യൂ അധികാരികൾക്ക് നടപടി എടുക്കാം. പട്ടയ ഭൂമിയിൽ ഉള്ള റിസോർട്ട്, പെട്രോൾ പമ്പ് എന്നിവയ്ക്കും വിധി ബാധകമാണ്. ഭൂമി സർക്കാരിന് തിരിച്ചു എടുക്കാൻ ഉള്ള നടപടി എടുക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു കൂട്ടം ക്വാറി ഉടമകളുടെയും, മൂന്നാർ മഹിന്ദ്ര ഹോളിഡേയ്‌സ്, സർക്കാർ അപ്പീലുകൾ എന്നിവ പരിഗണിച്ചാണ് വിധി.
Adjust Story Font
16