Quantcast

ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തെ ജിമ്മുകൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതേ തുടർന്ന് ജിമ്മുകളുടെ പ്രവർത്തനം പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് അധികൃതർ കടന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    13 Aug 2022 1:52 AM GMT

ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
X

കൊച്ചി: ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര നഗരസഭ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തെ ജിമ്മുകൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതേ തുടർന്ന് ജിമ്മുകളുടെ പ്രവർത്തനം പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് അധികൃതർ കടന്നിരുന്നു. അതിനിടെയാണ് ജിംനേഷ്യം നടത്തിപ്പുകാർക്ക് ആശ്വാസകരമായി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1963 ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്‌സ് ആക്ട് പ്രകാരമുള്ള ലൈസൻസ് വേണമെന്ന ഉത്തവാണ് സ്റ്റേ ചെയ്തത്. നെയ്യാറ്റിൻകര നഗരസഭ നൽകിയ അപ്പീൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹരജിയിലെ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും ഉത്തരവിട്ടു. നെയ്യാറ്റിൻകരിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസിയായ സി. ധന്യയടക്കം നൽകിയ ഹരജിയിലാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണമെന്ന് സിംഗിൾബെഞ്ച് നേരത്തെ നിഷ്‌കർഷിച്ചത്. ഇതനുസരിച്ച് ഹരജിയിലെ എതിർ കക്ഷിയായ ജിംനേഷ്യത്തിന്റെ ഉടമസ്ഥൻ ലൈസൻസിന് നൽകിയ അപേക്ഷയിൽ നെയ്യാറ്റിൻകര നഗരസഭ ഒരുമാസത്തിനകം തീരുമാനമെടുക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, 1994 ൽ കേരള മുനിസിപ്പാലിറ്റീസ് ആക്ട് നിലവിൽ വന്നതോടെ 1963 ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്‌സ് ആക്ട് ബാധകമല്ലെന്നാണ് അപ്പീലിൽ നഗരസഭയുടെ വാദിച്ചിരുന്നത്.

TAGS :

Next Story