Quantcast

ഓരോ മോഡിഫിക്കേഷനും 5000 വീതം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ഹൈക്കോടതിയുടേതാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    3 Jun 2024 1:13 PM GMT

Unauthorized modification and installation of additional light will give work; The Motor Vehicle Department is preparing to tighten vehicle inspection,latestnews
X

കൊച്ചി: വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്നു വീഡിയോ പകർത്തുന്നവർക്കെതിരെയും നടപടി. വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി.

വ്ലോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും.

3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. ഹൈക്കോടതിയുടേതാണ് ഉത്തരവ്.

TAGS :

Next Story