Quantcast

പി.വി അൻവറിന്റെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-11 09:33:51.0

Published:

11 July 2023 9:20 AM GMT

high court to immediately recover pv anwars surplus land
X

കൊച്ചി: പി.വി അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അഞ്ചുമാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

അഞ്ച് മാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കാൻ 2017ലാണ് കോടതി ഉത്തരവിട്ടത്. 2022 ജനുവരിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതും നടപ്പാക്കാത്തതിനെ തുടർന്നാണ് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോഓർഡിനേറ്റർ കെ.വി ഷാജി വീണ്ടും കോടതിയെ സമീപിച്ചത്.

TAGS :

Next Story