Quantcast

'ചാൻസലർ നിയമത്തിന് വിധേയനായി പ്രവർത്തിക്കണം'; സിസാ തോമസിന്‍റെ നിയമനം ചട്ടവിരുദ്ധമെന്ന സർക്കാർ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി

സർവകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-29 10:31:08.0

Published:

29 Nov 2022 9:50 AM GMT

ചാൻസലർ നിയമത്തിന് വിധേയനായി പ്രവർത്തിക്കണം; സിസാ തോമസിന്‍റെ നിയമനം ചട്ടവിരുദ്ധമെന്ന സർക്കാർ  വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി
X

കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലി വി.സി സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് സർക്കാറിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറയുന്നത്. ഗവർണർ ചാൻസലറായി പ്രവർത്തിക്കുന്നുവെങ്കിലും രണ്ടും വ്യത്യസ്ത അധികാരങ്ങളാണുള്ളത്.ചാൻസലറായ ഗവർണർക്ക് യുജിസി അനുശാസിക്കുന്ന ചുമതലകളാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

'വി.സി ക്ക് യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന വാദം പ്രസക്തമാണ്. താൽക്കാലിക വി.സിക്കും വി.സിയുടെ അതേ യോഗ്യത വേണം. ആക്ടിങ് വിസി എന്ന പദവിയില്ലെന്നും വിസിയുടെ പദവി മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി.യു.ജി.സി യോഗ്യത ഇല്ലാത്തവരെ വി.സിയായി നിയമിക്കാൻ ആവില്ല. സർവകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി . ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനാണ്. താൽകാലിക വി.സിയായി നിയമിക്കാനവില്ല. സർക്കാർ ശുപാർശ ദൗർഭാഗ്യകരം എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന് പ്രോ വി.സിയെ ശിപാർശ ചെയ്യാമായിരുന്നു. വി.സിയെ യെ സുപ്രിംകോടതി പുറത്താക്കിയ സാഹചര്യത്തിൽ പ്രൊ. വിസിക്കും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.

സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വിസി നിയമനം നടത്തിയപ്പോൾ സർക്കാറുമായി കൂടിയാലോചിച്ചില്ലെന്നാണ് എജി ഗോപാലകൃഷ്ണ കുറുപ്പ് ഹൈക്കോടതിയിൽ വാദിച്ചത്. കെടിയു ചട്ടപ്രകാരം സർക്കാർ ശിപാർശയിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ രണ്ട് പേരുകൾ ശിപാർ ചെയ്തിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും സർക്കാർ വാദിച്ചു. മാത്രമല്ല സിസാ തോമസിന് മതിയായ അധ്യാപന പരിചയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രോ വിസിക്ക് ചുമതല നൽകണമെന്നാണ് സർക്കാറിന്റെ ആവശ്യം. എന്നാൽ സർക്കാർ നിർദേശിച്ചവർക്ക് യോഗ്യത ഇല്ലാത്തതിനാലാണ് സ്വന്തം നിലയിൽ യോഗ്യത ഉള്ള ആളെ പരിഗണിച്ചതെന്ന് ഗവർണറും വാദിച്ചു.

സിസാ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നും യുജിസി ചട്ടപ്രകാരം യോഗ്യത ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി. പ്രോവിസിക്ക് ചുമതല നൽകുന്നത് സാങ്കേതികമായി തെറ്റാണെന്ന് യുജിസിയും കോടതിയിൽ നിലപാടെടുത്തു. എന്നാൽ ഒരു ദിവസമാണെങ്കിലും അഞ്ച് വർഷമാണെങ്കിലും വിസി കസേരയിൽ ഇരിക്കുന്ന ആൾക്ക് യോഗ്യതവേണമെന്നാണ് ഹൈക്കോടതി നിലപാട്. സിസാ തോമസെന്ന പേരിലേക്ക് എങ്ങനെഎത്തി എന്നതിൽ ചാൻസലറായ ഗവർണർ കൃത്യമായ മറുപടി ഹൈക്കോടതിയിൽ നൽകിയിരുന്നില്ല.

TAGS :

Next Story