ആളുമാറി 84കാരിക്കെതിരെ കേസ്: ഉന്നതതല അന്വേഷത്തിന് ഉത്തരവ്
പാലക്കാട് കുനിശ്ശേരി സ്വദേശി ജനാർദനന്റെ ഭാര്യ ഭാരതിയാണ് ചെയ്യാത്ത കുറ്റത്തിനു നാലു വര്‍ഷത്തോളം ജയിലില്‍ കിടന്നത്
പാലക്കാട്: ആളുമാറി 84കാരിക്കെതിരെ കേസെടുത്ത സംഭവത്തിൽ ഉന്നതതല അന്വേഷണം. മനുഷ്യാവകാശ കമ്മിഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന പൊലീസ് മേധാവിക്കാണു നിർദേശം.
സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചു. സെപ്റ്റംബറിൽ കേസ് പരിഗണിക്കും.
1998ൽ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ജാമ്യത്തിലിറങ്ങിയ പ്രതിക്കു പകരം ആളുമാറി കുനിശ്ശേരി സ്വദേശി ജനാർദനന്റെ ഭാര്യ ഭാരതിയെ 2019ൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഭാരതിയെ കോടതി വെറുതെവിടുകയായിരുന്നു.
മേൽവിലാസം മാറിയാണ് പൊലീസ് വയോധികയുടെ വീട്ടിലെത്തിയത്. കേസിലെ പരാതിക്കാരെ തന്നെ വിളിച്ചുവരുത്തിയാണു ഇവരുടെ നിരപരാധിത്വം തെളിയിച്ചത്.
Summary: The Kerala state human rights commission has ordered a high-level inquiry into the wrongful arrest of the 84-year-old Palakkad woman
Adjust Story Font
16