'തീയണക്കൽ രാത്രിയും തുടരും'; കലക്ടറുടെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ഉന്നതതല യോഗം ചേർന്നു
'52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്'
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള പുകയും തീയും ശമിപ്പിക്കാനുള്ള പരിശ്രമം യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നും കൊച്ചി നഗരം വിഷപ്പുകയിൽ മുങ്ങി. കൂട്ടിയിട്ട മാലിന്യങ്ങൾക്കിടയിൽ നിന്നും പുക ഉയരുന്നതിനൊപ്പം പലയിടത്തും തീയാളുന്നുമുണ്ട്.
തീകെടുത്താൻ പകൽ നടത്തുന്ന എല്ലാപ്രവർത്തനങ്ങളും രാത്രിയും തുടരുമെന്ന് മേയർ എം അനിൽ കുമാർ പറഞ്ഞു. 52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവിഭാഗം കൂടുതൽ ശക്തമായി ഇടപെടുന്നുണ്ടെന്നും വായു ഗുണനിലവാരം പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.
എറണാകുളം ജില്ലാകലക്ടറായി ചുതലയേറ്റ എൻ എസ്.കെ ഉമേഷ് നേരിട്ടെത്തിയാണ് പ്ലാന്റിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കൂട്ടായ പരിശ്രമത്തോടെ നിലവിലെ പ്രശ്‌നം മറികടക്കാനാകുമെന്ന് കലക്ടർ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ഉന്നതതല യോഗം ചേർന്നു. എംൽഎ മേയർ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ മേഖലകളിലായിരുന്നു പുകശല്യം രൂക്ഷമായത്. രാവിലെ എട്ടുമണിയോടെ പുക മാറിനിന്നെങ്കിലും അന്തരീക്ഷത്തിൽ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം ഇപ്പോഴും നിലനിൽക്കുകയാണ്.
Adjust Story Font
16